എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം സ്വാഗതം ചെയ്യുന്നു: ചെന്നിത്തല

തൃശൂര്‍| ശ്രീകലാ ബേബി| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
യോജിച്ച് പ്രവര്‍ത്തിക്കാനുള്ള എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല. എന്‍എസ്‌എസ്‌ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ പേരില്‍ കെ സുധാകരന്‍ എം പിയെ ഒറ്റപ്പെടുത്താന്‍ സി പി എം ശ്രമിക്കേണ്ടന്നും കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. അങ്ങനെയൊരു ധാരണ സിപിഎമ്മിനുണ്ടെങ്കില്‍ അവര്‍ക്കു തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ പേരില്‍ സുധാകരനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന്‌ ഒഴിവാക്കില്ല. സുധാകരന്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിക്ക്‌ അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :