എക്സൈസിലെ രഹസ്യനീക്കങ്ങള്‍ ചില ഉന്നതര്‍ ചോര്‍ത്തുന്നു: കെ ബാബു

തിരുവനന്തപുരം| WEBDUNIA|
PRO
എക്സൈസിലെ ചില ഉന്നതോദ്യോഗസ്ഥര്‍ക്ക് മദ്യമാഫിയയുമായി സ്ഥിരബന്ധമെന്ന് മന്ത്രി കെ ബാബു. ഉന്നതോദ്യേഗസ്ഥരുടെ യോഗത്തിലായിരുന്നു മന്ത്രി തുറന്നടിച്ചത്. എക്സൈസ് കമ്മീഷണറടക്കം 42 ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകനയോഗത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

ചില ഉന്നതര്‍ സ്പിരിറ്റ് കടത്തുകാരുമായി സ്ഥിരബന്ധമുള്ളവരാണെന്നും എക്സൈസിലെ രഹസ്യനീക്കങ്ങളെല്ലാം ഇവര്‍ മദ്യമാഫിയക്ക് വേണ്ടി ചോര്‍ത്തുന്നുവെന്നും മന്ത്രി യോഗത്തില്‍ ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇവര്‍ ഒറ്റപ്പെടുത്തുന്നു. അത്തരം ഉദ്യോഗസ്ഥരുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് ഈ ഒറ്റുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മായം ചേര്‍ത്ത കള്ള് സംസ്ഥാനത്ത് വ്യാപകമാണ്. പക്ഷേ ഉദ്യേഗസ്ഥര്‍ ശ്രദ്ധിക്കുന്നില്ല. പല സ്ഥലത്തും സ്പിരിറ്റ് പിടിക്കുന്നു. പക്ഷേ ഉറവിടത്തെ കുറിച്ചോ ഏങ്ങോട്ട് കൊണ്ട് പോകുന്നു എന്നതിനെ കുറിച്ചോ അന്വേഷണമുണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മായം ചേര്‍ത്ത കള്ള് മദ്യം കലര്‍ത്തിയ അരിഷ്ടം, കഞ്ചാവ്, മറ്റ് മയക്ക് മരുന്നുകള്‍ എന്നിവയെല്ലാം സംസ്ഥാനത്ത് ഇഷ്ടംപോലെ വിറ്റഴിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :