എം.സി റോഡ് ഉപരോധിച്ചു

കോട്ടയം | WEBDUNIA|
എം.സി റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കോട്ടയത്ത് എം.സി റോഡ് ഉപരോധിച്ചു.

ഈ റോഡിലെ കുഴികള്‍ ഉടനെ നികത്താമെന്ന ഉറപ്പിനെത്തുടര്‍ന്ന് ഉപരോധം അവസാ‍നിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തിലും കേരള കോണ്‍ഗ്രസ് നാഗമ്പടത്തുമാണ് റോഡ് ഉപരോധിച്ചത്. റോഡിലെ വലിയ കുഴികള്‍ ഉടന്‍ അടയ്ക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കി.

ഇതേതുടര്‍ന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തെതുടര്‍ന്ന് മണിക്കൂറുകളോളം കോട്ടയം നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :