പുതുമകളുമായി അഫ്ലി

ന്യൂഡല്‍ഹി| WEBDUNIA|
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് പുതുമകള്‍ അവതരിപ്പിക്കുന്ന വമ്പന്‍ കമ്പനിയായ അഫ്ലി എസ്‌ എം എസ്‌ സന്ദേശങ്ങള്‍ കൈമാറുന്നതിന്‌ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.


‘ഷോര്‍ട്ട്‌ മെസ്സേജ്‌ ആന്‍റ്‌ സേര്‍ച്ച്‌ ടു പോയിറ്റ്‌ സീറോ’ എന്ന ഈ സേവനത്തിലൂടെ ഉപയോക്താവിന്‌ നിരവധി പ്രയോജനങ്ങള്‍ ലഭിക്കുമെന്ന്‌ കമ്പനി അവകശപ്പെടുന്നു. ടെക്സ്റ്റ്‌ സന്ദേശങ്ങള്‍ ധാരാളമായി കൈമാറുന്നതിനും സൗജന്യ ഇന്‍റര്‍നെറ്റ്‌ സെര്‍ച്ചിങ്ങിനും ഈ പ്ലാറ്റ്ഫോം അവസരമുണ്ടാക്കുമെന്ന്‌ കമ്പനി സി ഇ ഒ അനുജ്‌ ഖന്ന അറിയിച്ചു.


എസ്‌ എം എസ്‌ വഴി പരസ്യപ്രചാരണം വരും കാലങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സേവനത്തിന്‌ വന്‍ പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മൊബൈലുകള്‍ വഴിയുള്ള പരസ്യപ്രചാരണം 2011 ആകുമ്പോഴേയ്ക്കും 11 ബില്യന്‍ ചെലവഴിക്കുന്ന മേഖലയാകുമെന്നാണ്‌ ഈ രംഗത്തെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :