എം എം മണിയെ ഇടുക്കിയില്‍ കയറ്റരുത്: സര്‍ക്കാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ കര്‍ശന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. മണിയുടെ ജാമ്യ വ്യവസ്ഥയില്‍ ഒരിളവും നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഫലത്തില്‍ മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്‌, മാധ്യമങ്ങളോടു സംസാരിക്കരുത്‌ തുടങ്ങിയ കടുത്ത വ്യവസ്ഥകളോടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്.

എന്നാല്‍ തൊടുപുഴയിലെ വീട്ടില്‍ ഭാര്യ തനിച്ചാണെന്നും, ശ്വാസകോശ രോഗത്തിനു തൊടുപുഴ ആശുപത്രിയില്‍ നടത്തിവന്ന ചികിത്സ തുടരാനായി തൊടുപുഴയിലേക്കു പോകണമെന്നും ആവശ്യപ്പെട്ട് മണി ഹര്‍ജി നല്‍കിയിരുന്നു.

ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മണിക്കെതിരായ കര്‍ശന നിലപാടില്‍ സക്കാര്‍ ഉറച്ചുനിന്നത്.

മണിയെ അറസ്റ്റ്‌ ചെയ്തപ്പോഴുള്ള സാഹചര്യം നിലനില്‍ക്കുകയാണെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ നല്‍കുന്നത്‌ കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :