സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹര്‍ജി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 19 ഫെബ്രുവരി 2013 (15:44 IST)
PRO
PRO
സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മത്യൂസിനെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. പീഡനത്തിനും ഗൂഢാലോചനയ്ക്കും പി ജെ കുര്യനെതിരെയും കേസെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തിരുവനന്തപുരം ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഫയലില്‍ സ്വീകരിച്ചു.

സിപിഐ മഹിളാസംഘടനാ ഭാരവാഹി സി ഉദയകല, അഡ്വ സാന്‍ഡി ജോര്‍ജ്‌ മുഖേനയാണ്‌ ഹര്‍ജി നല്‍കിയത്‌. അടുത്തമാസം രണ്ടിന്‌ പരിഗണിക്കാനായി ഹര്‍ജി മാറ്റി.

സൂര്യനെല്ലിക്കേസ്‌ മൂന്നാം പ്രതി ധര്‍മരാജന്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ കെ ജോഷ്വ എന്നിവരടക്കം 11 പേരെ സാക്ഷികളാക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :