എല്‍ഡിഎഫ് നടത്തുന്ന ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി തയ്യാറാക്കിയ പാചകപ്പുര പൊളിക്കണമെന്ന് പോലീസ്. ജഗതിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പാചകപ്പുരയാണ് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 5000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പാകത്തിലുള്ള പാചകപ്പുരയാണ് പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തെ തിരുവനന്തപുരം കോര്‍പറേഷന്‍ പാചകപ്പുരയ്ക്ക് അനുമതി നല്‍കിയിരുന്നു.
ഇതിനിടെ സമരം നേരിടാന്‍ ഐടിബിപിയുടെ 135 സൈനികര്‍ തിരുവനന്തപുരത്ത് എത്തി. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയുടെ മധുരയിലുള്ള സംഘമാണ് ഇവര്‍. സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി എന്നീ വിഭാഗങ്ങളിലെ 2000 അര്‍ദ്ധസെനികരാണ് സംസ്ഥാനത്തെത്തുന്നത്.
ബംഗളുരുവില്‍ നിന്നുമുള്ള ബിഎസ്എഫ് സംഘവും കണ്ണൂരില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധ രാത്രി മുതല്‍ തന്നെ കേന്ദ്രസേനയെ നഗരത്തില്‍ വിന്യസിപ്പിക്കുമെന്നാണ് സൂചന. എല്ലാ ജില്ലകളിലും സേനയെ വിന്യസിക്കും. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുള്ള ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പിമാരോട് തിരുവനന്തപുരത്തെത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.