ഉണ്ണിത്താന്‍ വധശ്രമം: ഡിവൈഎസ്പി റഷീദ് അറസ്റ്റില്‍

കൊച്ചി| WEBDUNIA|
PRO
PRO
മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എന്‍ അബ്ദുള്‍ റഷീദിനെ സി ബി ഐ അറസ്റ്റ് ചെയ്തു. കേസിന്റെ ഗൂഡാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് സി ബി ഐ ഇയാളെ അറസ്റ്റു ചെയ്തത്. സി ബി ഐ അഡിഷ്ണല്‍ എസ് പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഉച്ചക്ക് ഇയാളെ അറസ്റ്റുചെയ്തത്. സി ബി ഐ കേസ്‌ ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്‌റ്റാണിത്‌.

കേസില്‍ കണ്ടെയ്‌നര്‍ സന്തോഷ് എന്നയാളെ ആണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റൊരു ഡി വൈ എസ് പിയായ സന്തോഷ് നായരെയും അറസ്റ്റു ചെയ്തിരുന്നു. വധശ്രമത്തില്‍ മറ്റൊരു ഡി വൈ എസ് പി റഷീദിനും പങ്കുണ്ടെന്ന് കോടതി പരിസരത്ത് വച്ച് കണ്ടെയ്നര്‍ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസില്‍ ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍ ഒരുക്കിയ മദ്യസത്കാരത്തില്‍ ഡി വൈ എസ് പി സന്തോഷ് അടക്കം നാല് പൊലീസുകാര്‍ പങ്കെടുത്ത വിവരം ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത സന്തോഷിന്‍റെ കുടുംബത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഉണ്ണിത്താനെ വകവരുത്താന്‍ ഡി വൈ എസ് പി സന്തോഷ്, കണ്ടെയ്നര്‍ സന്തോഷിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

2011 ഏപ്രില്‍ 16-നാണ് ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് വിട്ടീലേക്ക് മടങ്ങുന്നതിനിടെ ശാസ്താംകോട്ടയില്‍ വച്ചായിരുന്നു സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :