വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ബുധനാഴ്‌ച പുറപ്പെടുവിക്കും. നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ചാണ് മുഖ്യമായും അന്വേഷിക്കുന്നത്.
നന്ദകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ച് ക്രൈംബ്രാഞ്ച് സംഘം വിവാദത്തിലായതോടെ സര്‍ക്കാര്‍ സിബിഐയ്ക്ക് കേസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.