സിപിഐ ദേശീയ സെക്രട്ടേറിയറ്റില്‍ പന്ന്യന്‍ രവീന്ദ്രന്‍
പട്ന|
WEBDUNIA|
PRO
PRO
സി പി ഐ ദേശീയ സെക്രട്ടേറിയറ്റില്‍ കേരളത്തില്‍ നിന്ന് പന്ന്യന്‍ രവീന്ദ്രന്‍. എസ് സുധാകര്‍ റെഡ്ഡിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് മുമ്പ് സി കെ ചന്ദ്രപ്പനായിരുന്നു ദേശീയ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നത്. നാലു തവണ സിപിഐ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച എ ബി ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് സുധാകര്‍ റെഡ്ഡി ദേശീയ സെക്രട്ടറിയാകുന്നത്.
സുധാകര്‍ റെഡ്ഡി, ഡി രാജ, ഗുരുദാസ് ദാസ് ഗുപ്ത, അതുല്‍കുമാര്‍ അഞ്ജാന്‍, ഷമീം ഫെയ്‌സി, രാമചന്ദ്രകുമാര്‍, അമര്‍ജിത് കൗര്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് സി പി ഐയുടെ പരമോന്നത സമിതിയായ ദേശീയ സെക്രട്ടേറിയറ്റിലുള്ളത്. 138 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 14 പേര്‍ മലയാളികളാണ്. ബിനോയ് വിശ്വവും ചിഞ്ചുറാണിയും പുതിയ അംഗങ്ങളാണ്.
വെളിയം ഭാര്‍ഗവന്‍, സി ദിവാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ ആര്‍ ചന്ദ്രമോഹന്‍, സത്യന്‍ മൊകേരി, സി എന്‍ ചന്ദ്രന്‍, പി സോമസുന്ദരം, കമലാ സദാനന്ദന്‍, ആനി രാജ, പി സന്തോഷ്‌കുമാര്‍ എന്നിവരാണ് ദേശീയ കൗണ്‍സില്‍ അംഗങ്ങളായ മറ്റ് മലയാളികള്‍.