അഫ്‌ഗാനിസ്ഥാനിലെ ആഭ്യന്തര സുരക്ഷയുടെ ചുമതല നാറ്റോ സേന ഒഴിഞ്ഞു

കാബൂള്‍ | WEBDUNIA|
PRO
PRO
അഫ്‌ഗാനിസ്ഥാനിലെ ആഭ്യന്തര സുരക്ഷയുടെ ചുമതല ഒഴിഞ്ഞു. രാജ്യത്തിന്റെ സുരക്ഷയുടെ ചുമതല ഇനി അഫ്ഗാന്‍ സൈന്യത്തിനായിരിക്കും. 2001ല്‍ താലിബാന്‍ ഭരണകൂടത്തെ പുറന്തള്ളിയതിനുശേഷം ആദ്യമായാണ് രാജ്യത്തെ ആഭ്യന്തരസുരക്ഷയുടെ ചുമതല അഫ്ഗാന്‍സേനയുടെ മേല്‍നോട്ടത്തിലാകുന്നത്.

കാബൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തന്നെയാണ് സൈന്യത്തിന് അധികാരം കൈമാറിയ വിവരം പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ കാബൂളില്‍ മൂന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടു പിറകെയാണ് അധികാരക്കൈമാറ്റത്തിന്റെ വിവരം കര്‍സായി പ്രഖ്യാപിച്ചത്.

അധികാരം കൈമാറിയെങ്കിലും അഫ്ഗാന്‍ സേനയ്ക്ക് പിന്തുണയേകിക്കൊണ്ട് അടുത്ത വര്‍ഷം അവസാനം വരെ നാറ്റൊ സൈനികര്‍ രാജ്യത്ത് തന്നെയുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :