വിവാദ പ്രസംഗം: രജത്കുമാര്‍ ഋഷിതുല്യനെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
വിമന്‍സ് കോളജില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഡോ രജത്കുമാര്‍ ഋഷിതുല്യനെന്ന് കൊളജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പ്രസംഗത്തിനിടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ആര്യ എന്ന വിദ്യാര്‍ഥിനിക്ക് പക്വത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് രജത്കുമാറിനെ ന്യായീകരിക്കുന്നത്.

അദ്ദേഹത്തിന്റെ പ്രസംഗത്തെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ ഗിരിജാ ദേവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു രജത് കുമാറിന്രെ വിവാദ പ്രസംഗം. സ്ത്രീ സുരക്ഷാ സന്ദേശയാത്രയ്ക്കിടെ തിരുവനന്തപുരം വിമന്‍സ് കോളജില്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രജത്കുമാറിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു
.
”ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണം.

ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാല്‍ ഒന്നു സ്ലിപ് ചെയ്ത് നീ ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ടറസ് സ്‌കിപ് ചെയ്തു പോവും. അത് കഴിഞ്ഞാല്‍ നീ ത്രി ടു ഫൈവ് ലാക്‌സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും. യൂട്രസ് നേരെയാക്കാന്‍. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് എന്നായിരുന്നു രജിത്കുമാറിന്റെ പ്രസംഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :