ആശയക്കുഴപ്പമില്ല, അഹമ്മദ് സ്ഥാനാര്‍ഥിയാവും

മലപ്പുറം| WEBDUNIA|
PRO
PRO
സോഷ്യല്‍ മീഡിയകളില്‍ ഇ അഹമ്മദിനെതിരെ പ്രചരണങ്ങള്‍ വ്യാപകമായതോടെ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മുസ്ലീം ലീഗില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം നീങ്ങുന്നു. അഹമ്മദിനെ മത്സരിപ്പിക്കുമെന്ന് കെപി‌എ മജീദ് അറിയിച്ചു. ഇ അഹമ്മദിനെയും പി ടി മുഹമ്മദ് ബഷീറിനെയും മാറ്റുന്ന കാര്യം ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പാണക്കാട് ഹൈദരാലി തങ്ങളും കെപിഎ മജീദും ചര്‍ച്ച നടത്തി. അടിയന്തിരമായി പാണക്കാട് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണ് അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിലെ ആശങ്കകള്‍ പരിശോധിച്ചത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഹമ്മദ് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന തരത്തില്‍ നവ മാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു.

ഇതേത്തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പാര്‍ട്ടി യോഗം വിളിച്ച് ചര്‍ച്ച നടത്തിയത്. അതേ സമയം വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന തരത്തില്‍ ഇ. അഹമ്മദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :