മുന്നണിപ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് സീറ്റ് ചര്‍ച്ചയാകാമെന്ന് മുസ്ലിംലീഗ്‌ ?

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 5 ഫെബ്രുവരി 2014 (14:59 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്‌, മുസ്ലിംലീഗ്‌ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ സീറ്റ് ചര്‍ച്ചയുടെ കാര്യങ്ങളിലേക്കു കടക്കുംമുമ്പു മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമുയര്‍ന്നതായി റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരവും യുഡിഎഫ്‌. ജില്ലാ യോഗങ്ങളുടെ പൂര്‍ത്തീകരണവും വേണമെന്നു ചര്‍ച്ചയില്‍ ലീഗ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

മലപ്പുറത്തു കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണമെന്നതാണ്‌ ഇതില്‍ പ്രധാനം. മലപ്പുറം സീറ്റില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമം നടത്തുന്നുവെന്നു മാസങ്ങള്‍ക്കു മുമ്പുതന്നെ ലീഗ്‌ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലകളില്‍ യു‌ഡി‌എഫ് യോഗങ്ങള്‍ ചേരണമെന്ന മുന്നണിയോഗ തീരുമാനം എട്ടു ജില്ലകളില്‍ ഇപ്പോഴും നടപ്പായിട്ടില്ല. അവിടങ്ങളില്‍ എത്രയുംവേഗം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ നടപടി വേണമെന്നു ലീഗ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :