ഫയിസുമായി തനിക്ക് ബന്ധമില്ലെന്ന് ഇ അഹമ്മദ്

മഞ്ചേരി| WEBDUNIA|
PRO
PRO
നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയിസുമായി തനിക്ക് ബന്ധമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രസഹമന്ത്രിയുമായ ഇ അഹമ്മദ്. കള്ളക്കടത്തുകാരുമായി ചേര്‍ന്ന് പൊതുജീവിതം നയിക്കേണ്ട ഗതികേട് തനിക്കില്ല. തന്നെകുറിച്ച് കേരള ജനതക്ക് നന്നായി അറിയാമെന്നും അഹമ്മദ് പറഞ്ഞു.

മുസ്ലിം ലീഗ് മന്ത്രിമാരും ഫയാസും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്ത അസംബന്ധമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. സോളാര്‍ കേസിന് പിന്നാലെ കള്ളക്കടത്ത് കേസും വന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :