മോഷണം നടക്കുമ്പോള്‍ ബണ്ടി ജയിലിലെന്ന് റിമാന്‍‌ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (18:12 IST)
PRO
PRD
തിരുവനന്തപുരത്ത് മോഷണം നടത്തി, കര്‍ണാടക പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് പൂനെയില്‍ വച്ച് പൊലീസിന്റെ വലയില്‍ കുടുങ്ങിയ ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോറിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പിഴവ്. മോഷണം നടത്തിയ തീയതിയാണ്‌ പൊലീസ്‌ ഒരു ഭാഗത്ത്‌ തെറ്റായി രേഖപ്പെടുത്തിയത്‌.

2013 ജനുവരി 21 ന്‌ എന്നതിന്‌ പകരം 2012 ജനുവരി 21 ന്‌ മോഷണം നടത്തിയതായിട്ടായിരുന്നു പൊലീസ്‌ രേഖപ്പെടുത്തിയിരുന്നത്‌. എന്നാല്‍ ഇതേ ദിവസം ജയിലിലാരുന്നെന്ന് റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്ത് പറയുന്നു. ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്നാണ് ബണ്ടി ഈ സമയത്ത് ജയിലിലായത്.

കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷമാണ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്‌ തിരുത്തി നല്‍കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ജനുവരി 21ന് പുലര്‍ച്ചെയാണ് പട്ടത്തെ വന്‍ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയത്. ഒരു ആഡംബര കാറിനു പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും അര പവന്റെ മോതിരവും 2000 രൂപയുമാണ് ഇവിടെ നിന്നും ബണ്ടി ചോര്‍ കവര്‍ന്നത്.

ഡല്‍ഹി സ്വദേശിയായ ബണ്ടി ചോര്‍. ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുള്ള ഇയാളെക്കുറിച്ച് ഓയ് ലക്കി എന്ന സിനിമയും ഇറങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :