ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ| WEBDUNIA|
PTI
തോട്ടപ്പള്ളിയില്‍ കാറില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. കായങ്കുളം കൃഷ്ണപുരം സ്വദേശി പ്രഭാകരന്‍ നായര്‍ (70) മകന്‍ ദിലീപ്കുമാര്‍ (38) പ്രഭാകരന്‍ നായരുടെ മകളുടെ മകന്‍ അപ്പു (12) എന്നിവരാണ് മരിച്ചത്.

അപ്പുവിന്റെ അച്ഛന്‍ ബിനോയിയെ ഓസ്‌ട്രേലിയയിലേയ്ക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

കാറിന്റെ പിറകുവശത്ത് ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :