ആറ്റുകാല്‍ ക്ഷേത്രത്തിലെ സ്വര്‍ണശേഖര വിവരങ്ങള്‍ വ്യക്തമാക്കണം: ആര്‍ബിഐ
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ആറ്റുകാല്‍ ക്ഷേത്രത്തിലെ സ്വര്‍ണശേഖര വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആര്‍ബിഐ ക്ഷേത്ര അധികൃതരെ അറിയിച്ചു. ആര്‍ബിഐ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് ക്ഷേത്രത്തിലെ സ്വര്‍ണത്തിന്റെ അളവ് വ്യക്തമാക്കണമെന്ന് അറിയിച്ചത്.
എന്നാല്‍ ആര്‍ബിഐയുടെ നിര്‍ദേശം രേഖാമൂലം നല്‍കണമെന്ന ക്ഷേത്ര അധികൃതരുടെ ആവിശ്യത്തെ തുടര്‍ന്ന് കത്ത് നല്‍കിയതായിട്ടാണ് അറിവ്. കൂടാതെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണ അളവിന്റെ കണക്ക് നല്‍കണമെന്ന് ആര്‍ബിഐ ഈ മാസം ആദ്യം ക്ഷേത്രങ്ങളിലേക്ക് കത്തയച്ചിരുന്നു.
ആര്‍ബിഐയുടെ കത്ത് കിട്ടിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരീകരണവും നല്‍കിയിരുന്നു. അതേസമയം സ്വര്‍ണശേഖരം തേടി റിസര്‍വ് ബാങ്ക് ക്ഷേത്രങ്ങളെ സമീപിക്കുന്നത് സര്‍ക്കാര്‍ തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ക്ഷേത്രസ്വത്ത് കയ്യടക്കാനല്ല കണക്കെടുക്കുക മാത്രമാണ് ലക്ഷ്യമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്വര്‍ണശേഖരത്തിന്റെ കണക്കെടുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.