രഹസ്യ ദേവപ്രശ്നം: ദേവസ്വം കമ്മിഷ്ണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശബരിമലയിലെ രഹസ്യദേവപ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച ദേവസ്വം ബോര്‍ഡ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ദേവസ്വം കമ്മിഷ്ണര്‍ക്ക്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.

തന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ അനുമതിയോടെയല്ല ദേവപ്രശ്നം നടത്തിയത്. ഇക്കാര്യം തന്ത്രിയേയും അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈവഹിതം അറിയുന്നതിനായി ഇത്തരം ചടങ്ങ്‌ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു ചടങ്ങുകളും പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു ദിവസം മുന്‍പാണ്‌ ശബരിമലയില്‍ തന്ത്രിയോ ദേവസ്വം വകുപ്പോ അറിയാതെ ദേവപ്രശ്നം നടത്തിയത്‌. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായ അയ്മനം രാജന്‍ ആണ്‌ ദേവപ്രശ്നം സംഘടിപ്പിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :