ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല; രണ്ട്പേര്‍ കൂടി അറസ്റ്റിലായി

പയ്യന്നൂര്‍| WEBDUNIA| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2013 (12:35 IST)
PRO
പയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹക് വിനോദ്കുമാര്‍ (28) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് നേതാക്കള്‍കൂടി അറസ്റ്റിലായി.

ഡിവൈഎഫ്ഐ. പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ വിഇ രാഗേഷ്, ഗലീഷ് കോത്തായിമുക്ക് എന്നിവരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഡിവൈഎഫ്ഐ. സംസ്ഥാന കമ്മിറ്റിയംഗം പിസന്തോഷ്, എസ്എഫ്ഐ ജില്ലാസെക്രട്ടറി സരിന്‍ ശശി, നന്ദനന്‍ അന്നൂര്‍ , സുര ചീറ്റ, നിഖില്‍ പെരുമ്പ, അനൂപ് രാമന്തളി, രമീഷ് കക്കംപാറ എന്നിവരടക്കം 15 പേര്‍ക്കെതിരെയാണ് കേസ്. .

സംഘര്‍ഷവുമായി ബന്ധപ്പെട്ട മറ്റ് അക്രമസംഭവങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :