ആയിരക്കണക്കിന് കോടി രൂപ വിദേശത്തുനിന്നും കേരളത്തിലെത്തി; 813 സംഘടനകള്‍ കണക്കുകള്‍ നല്‍കിയില്ല
ന്യൂഡല്‍ഹി|
WEBDUNIA|
PRO
വിദേശ സംഭാവനകളുടെ കണക്ക് നല്‍കാത്ത സന്നദ്ധ സംഘടനകളില്‍ മാതാ അമൃതാനന്ദമയീ മഠവും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസുമെന്ന് റിപ്പോര്‍ട്ട്. 813 സംഘടനകളാണ് കേരളത്തില്‍ കണക്ക് സമര്‍പ്പിക്കാത്ത സന്നദ്ധ സംഘടനകളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ സാമുദായിക സംഘടനകള്‍ക്ക് ആയിരം കോടി രൂപയോളമാണ് വിദേശത്തുനിന്നും കഴിഞ്ഞ ഒരു വര്‍ഷം അധികൃതരറിഞ്ഞ് എത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ വിവിധ മത സമുദായങ്ങളും ഇവ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകളും അടക്കം 2400 സന്നദ്ധസംഘടനകളണ് വിദേശ സംഭാവന സ്വീകരിക്കാന്‍ അഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ പണം കൈപ്പറ്റിയത്.
അടുത്ത പേജ്- കണക്കു നല്‍കാത്തതില്‍ സോണിയ അധ്യക്ഷയായ ട്രസ്റ്റും