ബാച്ച്‌ലര്‍ പാര്‍ട്ടി വന്‍ ഹിറ്റാണെന്ന് അമല്‍ നീരദ്

WEBDUNIA|
PRO
PRO
ബാച്ച്‌ലര്‍ പാര്‍ട്ടി മോശം പടമാണെന്നും പൊളിഞ്ഞുവെന്നും പറയുന്നവര്‍ തീയേറ്ററുകളില്‍ പടം കാണാന്‍ വരുന്നവരുടെ തിരക്ക് കൂടി പരിഗണിക്കണമെന്ന് സംവിധായകന്‍ അമല്‍ നീരദ്. റെക്കോര്‍ഡ്‌ കലക്ഷനാണു ചിത്രം നേടിക്കൊണ്ടിരിക്കുന്നതെന്നും സിനിമയ്ക്ക് ആദ്യ ദിവസത്തെ തിരക്ക്‌ തന്നെയാണു ഇപ്പോഴുമുളളതെന്നും ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു.

‘സാഗര്‍ ഏലിയാസ്‌ ജാക്കി’ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ നിര്‍മ്മാതാവ്‌ അരോമ മണിയും തിരക്കഥാകൃത്ത്‌ എസ്‌ എന്‍ സ്വാമിയും തന്നെയാണ് സമീപിച്ചിരുന്നത് എന്നും എന്നാല്‍ അവസാനം മിനിറ്റില്‍ അമല്‍ നീരദിനെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കുകയായിരുന്നു എന്നും സംവിധായകന്‍ കെ മധുവിന്റെ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അമല്‍ നീരദ്. ഇക്കാര്യം തനിക്ക് അറിയാമായിരുന്നുവെങ്കില്‍ താന്‍ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ ചെയ്യില്ലായിരുന്നുവെന്നും അമല്‍ നീരദ് പറഞ്ഞു.

“സാഗര്‍ ഏലിയാസിന്‍റെ പരാജയത്തെക്കുറിച്ച്‌ ആരോടു ചോദിക്കണം? മോഹന്‍ലാലിനോടും എസ്‌ എന്‍ സ്വാമിയോടും ചോദിച്ചാല്‍ മതി. സിനിമയ്‌ക്കൊരു താളമുണ്ട്‌. ആ താളം കളയരുത്‌. പിന്നെ എന്നേക്കാള്‍ പ്രഗത്ഭനാണ്‌ അമല്‍ നീരദ്‌ എന്നു ചിലര്‍ക്കു തോന്നിക്കാണുമായിരിക്കാം. ഒരു കാര്യം എല്ലാവരും മനസിലാക്കണം. സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന കഥാപാത്രത്തെ എസ്‌ എന്‍ സ്വാമി എഴുതിയെങ്കില്‍ അതു സിനിമയാക്കിയത്‌ ഞാനല്ലേ? ഞാനുണ്ടാക്കിയ സാഗര്‍ ഏലിയാസ്‌ ജാക്കിക്ക്‌ ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്ന താളം പുതിയ സാഗര്‍ ഏലിയാസ്‌ ജാക്കിക്ക്‌ നഷ്‌ടപ്പെട്ടു”

“എസ്‌ എന്‍ സ്വാമി അവസാനംവരെ എനിക്കു വേണ്ടി വാദിച്ചു. ആരോമ മണിയോടു പറഞ്ഞപ്പോഴും അദ്ദേഹം സമ്മതിച്ചു. എന്നെ വിളിച്ചു സംസാരിക്കുകയും ചെയ്‌തതാണ്‌. പിന്നെ എവിടെ വച്ചാണ്‌, ആരാണ്‌ വഴിതെറ്റിച്ചതെന്നും എന്നെ ഒഴിവാക്കിയതെന്നും അറിഞ്ഞുകൂട. ഞാന്‍ ഒരു സിനിമ ചെയ്യാന്‍ വേണ്ടി ആരുടെ പിറകേയും നടന്നിട്ടില്ല” - എന്നാണ് മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ കെ മധു തുറന്നടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :