വെല്ലുവിളി ഏറ്റെടുക്കാം, ഇരുപതാം നൂറ്റാണ്ട്‌ വീണ്ടും ചെയ്യാം: കെ മധു

WEBDUNIA|
PRO
1987ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറി.

ഈ സിനിമ അക്കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. 40 ലക്ഷം രൂപയാണ് ചെലവായത്. നാലരക്കോടി രൂപയാണ് ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രം പക്ഷേ പരാജയമായി. കെ മധുവിന് പകരം അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

മോഹന്‍ലാലും എസ് എന്‍ സ്വാമിയും റെഡിയാണെങ്കില്‍ ‘ഇരുപതാം നൂറ്റാണ്ട്’ വീണ്ടും ചെയ്യാന്‍ താന്‍ തയ്യാറാണ് എന്നാണ് കെ മധു പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ ഇന്‍ററസ്റ്റിംഗായ ഈ പ്രഖ്യാപനം സണ്‍‌ഡേ മംഗളത്തിന് വേണ്ടി പല്ലിശേരിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കെ മധു നടത്തിയത്.

“ഇരുപതാം നൂറ്റാണ്ട് വീണ്ടും ചെയ്യാന്‍ സമ്മതിക്കേണ്ടത്‌ എസ്‌ എന്‍ സ്വാമിയാണ്‌. സ്വാമി എഴുതിത്തന്നാല്‍ ഞാന്‍ എടുക്കാന്‍ തയാറാണ്‌. മോഹന്‍ലാല്‍ അഭിനയിക്കാന്‍ സമ്മതിച്ചാല്‍ നായകവേഷം ചെയ്യുന്നതു മോഹന്‍ലാല്‍ തന്നെയായിരിക്കും. ഈ വെല്ലുവിളി ഞാന്‍ സ്വീകരിച്ചിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ട്‌ എസ്‌ എന്‍ സ്വാമി എഴുതി മോഹന്‍ലാല്‍ അഭിനയിക്കുകയാണെങ്കില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ നല്‍കാന്‍ എനിക്കു കഴിയും. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്‍റെ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതായിരുന്നു. ഇനിയും മോഹന്‍ലാലില്‍ നിന്ന് എന്തൊക്കെ കിട്ടുമെന്ന്‌ എനിക്കറിയാം. അതു കൊണ്ടാണ്‌ ഞാന്‍ ഉറപ്പ്‌ പറയുന്നത്” - കെ മധു വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - അടുത്തത് സി ബി ഐ, അത്ഭുതങ്ങള്‍ കാത്തിരിക്കുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :