അല്‍ഫോന്‍സാമ്മയുടെ സഹപാഠി അന്തരിച്ചു

കോട്ടയം| WEBDUNIA|
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹപാഠിയും, ബാല്യകാല സഖിയുമായിരുന്ന ആര്‍പ്പൂക്കര തൊണ്ണംകുഴി കരോട്ട്‌ പൊങ്ങാനയില്‍ ലക്ഷ്‌മിക്കുട്ടി (100) അന്തരിച്ചു.

അല്‍ഫോന്‍സാമ്മയോടൊപ്പം കുടമാളൂരിലെ തൊണ്ണംകുഴി ഗവ എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസ്‌ വരെ ഒരുമിച്ച്‌ പഠിച്ചിട്ടുണ്ട്‌ ലക്ഷ്‌മിക്കുട്ടി.

അല്‍ഫോന്‍സാമ്മയുടെ സഹപാഠികളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ. അല്‍ഫോന്‍സാമ്മ മഠത്തില്‍ ചേര്‍ന്നതിനു ശേഷവും, കന്യാസ്ത്രി ആയതിനു ശേഷവും ലക്ഷ്മിക്കുട്ടിയമ്മ ഇടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നു.

അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തിലും ലക്ഷ്‌മിക്കുട്ടിയുടെ ഫോട്ടോയുണ്ട്‌. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ലക്ഷ്‌മിക്കുട്ടിയമ്മയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരേതനായ രാവുണ്ണിക്കുറുപ്പാണ്‌ ലക്ഷ്‌മിക്കുട്ടിയുടെ ഭര്‍ത്താവ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :