അല്‍ഫോണ്‍സാമ്മ ആദ്യ വിശുദ്ധ

PRO
ഭരണങ്ങാനത്തെ പുണ്യവതിയായ അല്‍ഫോന്‍‌സാമ്മ ലോക ക്രൈസ്തവചരിത്രത്തില്‍ ഇടം നേടി. 2008 ഒടോബര്‍ 12 ന് വിശുദ്ധ പട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ അവര്‍ ഭാരതത്തില്‍ നിന്നുള്ള ആദ്യ വിശുദ്ധയായി.

വത്തിക്കാനില്‍ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ വച്ച് പോപ്പ് ബനഡിക്ട് പതിനാറാമാന്‍ മാര്‍പ്പാപ്പയാണ് അല്‍ഫോന്‍സാ‍മ്മയുടെ വിശുദ്ധ നാമകരണ ചടങ്ങുകള്‍ നടത്തിയത്. ഇതോടെ, കത്തോലിക്കാസഭയുടെ സകല പുണ്യവാന്മാരുടെ ലുത്തിനിയായിലും ആരാധനാക്രമ കലണ്ടറിലും ഇനി അല്‍ഫോന്‍സാമ്മയുടെ പേര് ഉണ്ടായിരിക്കും.

അല്‍ഫോന്‍സാമ്മയുടെപേരില്‍ ലോകമെങ്ങും തിരുനാളുകള്‍ നടത്തുന്നതിനും ഇതോടെ സഭയുടെ ഔദ്യോഗിക അംഗീകാരമായിരിക്കുകയാണ്. ജൂലൈ 28 ആണ് അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ്മദിനം.

അമ്മയുടെ പേരില്‍ ലോകമെങ്ങും ദേവാലയങ്ങളും സ്ഥാപനങ്ങളും ഉയരും. ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ മാറിക്കഴിഞ്ഞു.

ഭരണങ്ങാനത്തെ ആനക്കല്ല്‌ സെന്‍റ്‌ മേരീസ്‌ ഫൊറോന പള്ളി സെമിത്തേരിയിലാണ് അല്‍ഫോന്‍സാമ്മയെ അടക്കം ചെയ്തിരിക്കുന്നത്.

അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മ

കോട്ടയം ജില്ലയില്‍ ഭരണങ്ങാനത്തെ മുട്ടുച്ചിറയിലെ മുരിക്കന്‍ തറവാട്ടില്‍ ജനിച്ച് ഇരുപത്തൊമ്പതാം ദിവസം അമ്മയെ നഷ്ടപ്പെട്ട അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മ അമ്മയുടെ സഹോദരി അന്നമ്മയുടെ സംരക്ഷണയിലാണ് മുരിക്കന്‍ തറവാട്ടില്‍ വളര്‍ന്നത്. എന്നാല്‍ നാട്ടുനടപ്പനുസരിച്ച് പന്ത്രണ്ടാം വയസ്സില്‍ വിവാഹ നിശ്ചയത്തിനു കുടുംബാംഗങ്ങള്‍ മുതിര്‍ന്നപ്പോള്‍ സന്യാസ ജീവിതം ലക്‍ഷ്യമിട്ട അന്നക്കുട്ടിക്ക് അത് ഇഷ്ടമായില്ല.

WEBDUNIA|
ഇതില്‍ നിന്ന് രക്ഷപെടാനായി അന്നക്കുട്ടി മുരിക്കന്‍ തറവാട്ടിലെ ചാരക്കൂനയില്‍ സ്വന്തം കാലുകള്‍ പൊള്ളിക്കുകയായിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്നക്കുട്ടിയെ സന്യാസ ജീവിതത്തിലേക്ക് നയിക്കാന്‍ മുന്‍‌കൈ എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :