അരൂരില്‍ പിക്കപ്പ് വാന്‍ കായലില്‍ വീണു, 5 പേരെ കാണാതായി

അരൂരില്‍ പിക്കപ്പ് വാന്‍ കായലിലേക്ക് വീണ് അഞ്ചുപേരെ കാണാതായി

Aroor, Kochi, Alappuzha, Car, Accident, kayal, അരൂര്‍, കൊച്ചി, ആലപ്പുഴ, കാര്‍, വാഹനാപകടം, കായല്‍
കൊച്ചി| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (21:20 IST)
അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലില്‍ പതിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരെ കാണാതായി. മലയാളിയായ വാന്‍ ഡ്രൈവര്‍ അടക്കം അഞ്ച് പേരെയാണ് കാണാതായത്. കാണാതായവരില്‍ മറ്റ് നാലുപേരും നേപ്പാള്‍ സ്വദേശികളാണ്.

അപകടം നടന്നത് വൈകുന്നേരം 6.30നാണ്. അപകടം നടന്ന് ആദ്യ രണ്ടുമണിക്കൂറില്‍ കാര്യമായ തിരച്ചില്‍ ഉണ്ടായില്ല. നേവിയുടെ ബോട്ട് ലഭ്യമായില്ല. മൂന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു സാധാരണ വള്ളത്തില്‍ ടോര്‍ച്ച് തെളിയിച്ച് നടത്തിയ തിരച്ചില്‍ മാത്രമാണ് ആദ്യ മണിക്കൊറുകളില്‍ ഉണ്ടായിരുന്നത്.

ലോക്കല്‍ പൊലീസിന്‍റെ ബോട്ടുകള്‍ രാത്രി ഒമ്പതുമണിയോടെയാണ് എത്തിച്ചേര്‍ന്നത്. രാത്രിയില്‍ തെരച്ചില്‍ നടത്തുന്നതില്‍ അസൌകര്യങ്ങളുണ്ടെന്ന് നേവി അധികൃതര്‍ അറിയിച്ചതായാണ് സൂചന.

- കൊച്ചി ദേശീയ പാതയില്‍ അമിതവേഗതയില്‍ വരികയായിരുന്ന പിക്കപ്പ് വാന്‍ ഒരു ലോറിയെ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അരൂര്‍ പാലത്തിന്‍റെ കൈവരി തകര്‍ത്ത് കായലിലേക്ക് പതിച്ചത്. ഒമ്പതുപേരാണ് വാനില്‍ ഉണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. ഡ്രൈവര്‍ പാണാവള്ളി സ്വദേശി നിജാസ്, നേപ്പാള്‍ സ്വദേശികളായ ഗോമാന്‍, മധു, ഹിമലാല്‍, ശ്യാം എന്നിവരെയാണ് കാണാതായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :