സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു

kochi, gold കൊച്ചി, സ്വര്‍ണ്ണം
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (11:29 IST)
സംസ്ഥനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കൊച്ചി: ഒരൊറ്റ ദിവസത്തെ കുതിപ്പിനുശേഷമാണ് സ്വര്‍ണവില പൂര്‍വസ്ഥിതി പ്രാപിച്ചത്. പവന് 600 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 22,880 രൂപയായി. ഒരു ഗ്രാമിന് 2,860 രൂപയാണ് വില.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില കുതിച്ചുയര്‍ന്നത്. എന്നിരുന്നാലും രാജ്യത്ത് 500, 1000 രൂപകളുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വര്‍ണ വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 23,480 രൂപയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :