മോഷണം; ട്രെയിനിലെ കച്ചവടക്കാരെ അറസ്റ്റ് ചെയ്തു

ട്രെയിനിലെ കവര്‍ച്ചക്കാരായ 2 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (14:10 IST)
ട്രെയിനില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്തുവരികയായിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടി. കരകുളം സ്വദേശി സജിത് (27), കൊല്ലം കുണ്ടറ സ്വദേശി ബിജു (30) എന്നിവരാണു ഫോര്‍ട്ട് പൊലീസിന്‍റെ വലയിലായത്.

മോഷണമുതലുകളായ ലാപ്ടോപ്പ് എന്നിവ വില്‍പ്പന നടത്തായി കൊണ്ടുപോകവേ കിഴക്കേകോട്ട പത്മനാഭ തിയേറ്ററിനടുത്തു വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഫോര്‍ട്ട് സി.ഐ രജികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :