അഭയക്കേസ്: മാധ്യമങ്ങള്‍ക്കെതിരായ ഹര്‍ജി ഇന്നു പരിഗണിക്കും

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (13:05 IST)
PRO
PRO
അഭയക്കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. പ്രതികളുടെ നാര്‍കോ പരിശോധനാ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത നടപടിക്കെതിരെയാണ് ഹര്‍ജി. കേസിലെ മൂന്നു പ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ മാത്യുവാണ് ഹര്‍ജിക്കാരന്‍.

മാധ്യമങ്ങളുടെ നടപടി കോടതിയലക്‌ഷ്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി. ഹര്‍ജിയില്‍ സി ജെ എം കോടതി മാധ്യമങ്ങളുടെ വിശദീകരണം തേടിയിരുന്നു.

അഭയക്കേസിലെ മൂന്നു പ്രതികളെയും നാര്‍കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷപണം ചെയ്‌തത് വന്‍ വിവാദമായിരുന്നു. പിന്നീട് കോടതി ഇടപെട്ട് സംപ്രേക്ഷണം തടയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :