അനധികൃതമായി കടത്തിയ 3400 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചു

കരുനാഗപ്പള്ളി| WEBDUNIA|
PRO
അനധികൃതമായി കടത്തിയ 3400 ലിറ്റര്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. കരുനാഗപ്പള്ളിയില്‍ വച്ചാണ്‌ മിനി ലോറിയില്‍ കൊണ്ടുവന്ന മണ്ണെണ്ണ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.

മിനി ലോറി ഓടിച്ച മലപ്പുറം പൊന്നക്കാരന്‍ പറമ്പില്‍ ഫൈസല്‍(28), ഇയാളുടെ സഹായി മുല്ലക്കാരന്‍ പറമ്പില്‍ സക്കറിയ(28) എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ നിന്ന് കൊല്ലം വാടി കടപ്പുറത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കായി കൊണ്ടുവന്നതാണ്‌ മണ്ണെണ്ണ എന്ന് പിടിയിലായവര്‍ പറഞ്ഞു.

പൊതുവിപണിയില്‍ വിതരണം ചെയ്യേണ്ട മണ്ണെണ്ണയാണിതെന്ന് പൊലീസ് അറിയിച്ചു. 200 ലിറ്റര്‍ വീതം കൊള്ളുന്ന പതിനേഴ് ബാരലുകളിലായാണ്‌ ഇത്രയും മണ്ണെണ്ണ കൊണ്ടുവന്നത്.

എന്നാല്‍ ഇത് ആര്‍ക്കുവേണ്ടിയാണ് കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കാന്‍ കൊണ്ടുവന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :