സിഗരറ്റ് കള്ളക്കടത്ത്: എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ പിടിയില്‍

മുംബൈ| WEBDUNIA|
PRO
PRO
എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിനെ സിഗരറ്റ് കള്ളക്കടത്ത് കേസില്‍ ലണ്ടന്‍ പൊലീസ് പിടിച്ചു. അമ്പത് പായ്ക്കറ്റ് സിഗരറ്റാണ് ഭാവിക്ക് ഷായെന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ കള്ളകടത്ത് നടത്തിയത്. ഭാവിക്ക് ഷാ ഹോട്ടലിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടികൂടിയത്.

ലണ്ടന്‍ പൊലീസ് ഭാവിക്ക് ഷായെ എട്ട് മണിക്കൂര്‍ തടവില്‍ പാര്‍പ്പിച്ചു. ഷാ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് എയര്‍ ഇന്ത്യയുടെ അധികൃതരുടെ ഇടപെടല്‍ മൂലം ഷായെ വിട്ടയച്ചു. ഷായെ മോചിപ്പിക്കുന്നതിനായി അയ്യായിരം പൗണ്ടാണ് എയര്‍ ഇന്ത്യ ജാമ്യത്തുകയായി കെട്ടിവെച്ചത്.

ഭാവിക്ക് ഷായെ സസ്പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :