ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു

ഊട്ടി| WEBDUNIA| Last Modified വ്യാഴം, 18 ജൂലൈ 2013 (11:11 IST)
PRO
ഭര്‍ത്താവ് ഭാര്യയെ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഊട്ടിയിലെ ഭവാനിസാഗര്‍ പ്രദേശത്താണ് കൊലപാതകം നടന്നത്.

ഭര്‍ത്താവ് പ്രകാശാണ് ഹേമലതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. മുഴു മദ്യപാനിയായിരുന്ന പ്രകാശന്‍ വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്ക് മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പ്രകാശ് ഹേമലതയെ മര്‍ദ്ദിച്ചവശയാക്കിയതിനുശേഷം ഹേമലതയെ നിലത്ത് കിടത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :