തിരുവനന്തപുരം|
rahul balan|
Last Updated:
ഞായര്‍, 10 ഏപ്രില്‍ 2016 (15:26 IST)
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ
ചികിത്സിക്കുന്നതിനായി വിപുലമായി സന്നാഹവുമായി നാവിക സേനയുടെ സംഘമെത്തി. ആദ്യമായി രണ്ട് ഹെലികോപ്റ്ററുകളാണ് കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയത്. ഇതിന് പുറമേ ഐ എന്‍ എസ് കബ്ര, ഐന്‍ എസ് കല്‍പ്പേനി എന്നീ കപ്പലുകള്‍ മരുന്നുകള്‍ അടക്കമുള്ള സന്നാഹങ്ങളുമായി കൊല്ലത്തെത്തും.
വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കും. അപകടത്തില്‍ ഗുരുതര പരുക്കുകളോടെ 70ലധികം പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്.