അഞ്ജുവിനെ അപമാനിച്ച് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ല: വിഎം സുധീരൻ

ഒളിംപ്യൻ അഞ്ജു ബോബി ജോർജിനെ അപമാനിച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം ശരിയല്ലെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ.

ന്യൂഡൽഹി| rahul balan| Last Modified ഞായര്‍, 12 ജൂണ്‍ 2016 (13:13 IST)
ഒളിംപ്യൻ അഞ്ജു ബോബി ജോർജിനെ അപമാനിച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം ശരിയല്ലെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ ശൈലി കേരളത്തിലും അനുവർത്തിക്കാനാണ് എൽ ഡി എഫ് സർക്കാരിന്റെ ശ്രമം. ഇത്തരം നീക്കത്തില്‍ നിന്നും സർക്കാർ പിന്തിരിയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ട്. എന്നാൽ അ‍ഞ്ജുവിന്റെ കാര്യത്തിൽ എൽ ഡി എഫ് സർക്കാർ ഔചിത്യം കാണിച്ചില്ല. മന്ത്രിയുടെ നേതൃത്വത്തിൽ അഞ്ജുവിനെ അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമം നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. അധികാരം അഹങ്കാരത്തോടെ വിനിയോഗിക്കുമ്പോൾ അത് അധികാര ദുർനിവിനിയോഗം ആകും. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കേന്ദ്രത്തിലെ ബി ജെ പി സർക്കാരും കേരളത്തിലെ എൽ ഡി എഫ് സർക്കാരും ഒരേനിലയിൽ ആകുമെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :