ന്യൂഡൽഹി|
raghul balan|
Last Updated:
ശനി, 11 ജൂണ്‍ 2016 (16:51 IST)
റിയോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ ടെന്നീസ് ടീമിൽ ലിയാണ്ടർ പെയ്സിനെ ഉള്‍പ്പെടുത്തി. പുരുഷൻമാരുടെ ടെന്നീസ് ഡബിൾസിൽ ബൊപ്പെണ്ണയുടെ പങ്കാളിയായി പെയ്സ് കളിക്കും. പെയ്സിന് പകരം സാകേത് മൈനേനി വേണമെന്ന രോഹൻ ബൊപ്പെണ്ണയുടെ അഭ്യർഥന ആൾ ഇന്ത്യാ ടെന്നീസ് അസോസിയേഷൻ തള്ളുകയായിരുന്നു. അനിശ്ചിതത്വം നീങ്ങിയതോടെ ഏഴ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമാകും പെയ്സ്.
പെയ്സിനെ ഉൾപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ മെഡൽ സാധ്യത വർധിക്കുമെന്ന് ആൾ ഇന്ത്യാ ടെന്നീസ് അസോസിയേഷൻ വിലയിരുത്തി. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്നത് രോഹൻ ബൊപ്പെണ്ണയും സാനിയ മിർസയുമാണെന്നും വനിതാ വിഭാഗം ഡബിൾസിൽ സാനിയ മിർസയും പ്രാർഥന തുംബാരെയുമാണെന്നും ടെന്നീസ് അസോസിയേഷൻ മേധാവി അനിൽ ഖന്നെ അറിയിച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം