ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നാല് പേർ അറസ്റ്റിൽ

അധോലോക കുറ്റവാളിയും ഇപ്പോള്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നാലു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി, ഛോട്ടാ രാജന്‍, ഛോട്ടാ ഷക്കീല്‍ Newdelhi, Chotta Rajan, Chotta Shakeel
ന്യൂഡൽഹി| rahul balan| Last Modified വെള്ളി, 10 ജൂണ്‍ 2016 (14:14 IST)
അധോലോക കുറ്റവാളിയും ഇപ്പോള്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നാലു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. റോജര്‍ റോബിണ്‍സണ്‍, ജുനൈദ്, യൂനസ്, മനീഷ് എന്നീ നാല് വാടക കൊലയാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായിയായ ഛോട്ടാ ഷക്കീലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ പിന്നീട് തിഹാർ ജയിലിലേക്ക് മാറ്റി. വാടകക്കൊലയാളികൾ നിരന്തരമായി ഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ടതിന്‍റെ ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചു.

കൊലപാതകക്കേസുകളടക്കം ഇന്ത്യയില്‍ നിരവധി കേസുകളുള്ള ഛോട്ടാ രാജനെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഛോട്ടാ രാജൻ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റിലായത്. പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :