സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥർ സർക്കാരിനു വേണ്ടി എന്നതാണ് ശരി: പിണറായി വിജയന്‍

ഭരണം അതിന്റേതായ രീതിയിൽ കൊണ്ടുപോകാനും വേഗത്തിലാക്കാനും, കാര്യക്ഷമമാക്കാനും, എങ്ങനെ കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം, പിണറായി വിജയന്‍, അഴിമതി Thiruvanathapuram, Pinarayi Vijayan
തിരുവനന്തപുരം| rahul balan| Last Modified ബുധന്‍, 8 ജൂണ്‍ 2016 (16:01 IST)
ഭരണം അതിന്റേതായ രീതിയിൽ കൊണ്ടുപോകാനും വേഗത്തിലാക്കാനും, കാര്യക്ഷമമാക്കാനും, എങ്ങനെ കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവൻ ജീവനക്കാരുടെയം സഹകരണം ഉണ്ടാവണം. എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല തരക്കാരായ ഉദ്യോഗസ്ഥരുണ്ട്. കുറേ കാലം ജോലിയില്‍ തുടരുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ ശരിയായ രീതിയില്‍ മനസിലാക്കാൻ കഴിയാത്തവരുണ്ട്. നിങ്ങളുടെ മുന്നിൽ എത്തുന്ന ഫയലിൽ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണം. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളിൽ ഉള്ളത്. മിക്ക ഫയലുകളിലും നിങ്ങൾ ഒരു കുറിപ്പെഴുതുന്നുണ്ട്. ആ കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവർ തുടർന്നു ജീവിക്കണോ എന്ന് തീരുമാനിക്കുന്നത്. ഓരോ ഫയലിനെയും സമീപിക്കുന്നത് ആ ഫയലിൽ ജീവിതം ഉണ്ടെന്ന കരുതൽ നമുക്ക് ഉണ്ടാവേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥർ സർക്കാരിനു വേണ്ടി എന്നതാണ് ശരി. സർക്കാർ എന്നത് ജീവനക്കാർക്കു വേണ്ടിയുള്ള സംവിധാനമല്ല. നാം സ്വീകരിക്കേണ്ട നിലപാട് സാധാരണക്കാർ നമ്മെ പല പ്രശ്നങ്ങളുമായി സമീപിക്കുന്നുണ്ട്. അവരുടെ ജീവിത പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. അവർ നമ്മിൽ നിന്ന് സേവനമാണ് പ്രതീക്ഷിക്കുന്നത്. അവരുര്‍ ഉണ്ടെങ്കിലേ തങ്ങൾ ഉള്ളൂ എന്ന ചിന്ത ജീവനക്കാർക്കുണ്ടാവണമെന്നും പിണറായി പറഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :