ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ല; തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുമുണ്ട്; വിഎം സുധീരനെതിരെ ആഞ്ഞടിച്ച് കെ ബാബു

കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബാബു. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ല.

തിരുവനന്തപുരം, വിഎം സുധീരന്‍, കെ ബാബു Thiruvanathapuram, VM Sudheeran, K Babu
തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 5 ജൂണ്‍ 2016 (14:24 IST)
കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബാബു. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ല. യു ഡി എഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കെ പി സി സി പ്രസിഡന്റിനുമുണ്ടെന്നും തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബാബു നിലപാടെടുത്തു.

തനിക്ക് താല്‍‌പര്യമില്ലത്ത വകുപ്പ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ അടിച്ചേപ്പിക്കുകയായിരുന്നു. അപ്രായോഗിക മദ്യനയം നയപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയതായും കെ ബാബു ആരോപിച്ചു. ഏഴു ദിവസം നീണ്ട ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ തന്നെ ജനങ്ങള്‍ക്ക് വേണ്ടാത്തവനാക്കി മാറ്റിയെന്നും ഇതാണ് തന്റെ തോ‌ല്‍‌വിക്ക് കാരണമെന്നും കെ ബാബു യോഗത്തില്‍ പറഞ്ഞു.

അതേസമയം നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വി എം സുധീരന്‍ ഇന്ന് മറുപടി നല്‍കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖയും ഇന്നത്തെ യോഗത്തില്‍ തയ്യാറാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :