അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തൊടുപുഴ| WEBDUNIA|
PRO
PRO
അഞ്ച് വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങല്ലൂര്‍ കൈതക്കോട് കുളമാവുംതടത്തില്‍ രാജീവ് എന്ന 32 കാരനാണു പൊലീസ് കസ്റ്റഡിയിലായത്.

പിതാവിനൊപ്പം ആശുപത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയാണു പീഡിപ്പിച്ചത്. കഴിഞ്ഞ പതിമൂന്നിനു രാത്രിയിലാണു സംഭവം നടന്നത്. ആശുപത്രിയില്‍ ഒരു രോഗിക്കു കൂട്ടിനിരിക്കാന്‍ എത്തിയതായിരുന്നു രാജീവ്.

മുത്തശ്ശിയെ പരിചരിക്കാനെത്തിയ പിതാവിനൊപ്പമാണ് ആശുപത്രിയില്‍ എത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :