ട്യൂഷനു പോയ ഏഴു വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നേമം| WEBDUNIA| Last Modified വ്യാഴം, 20 ഫെബ്രുവരി 2014 (17:38 IST)
PRO
PRO
ഏഴു വയസുകാരനെ ബലമായി പിടിച്ചുകൊണ്ടു പോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് നേമം തൃക്കണ്ണാപുരം സ്നേഹ ഭവനില്‍ സ്നേഹരാജ് എന്ന 31 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ ട്യൂഷനു പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണു സ്നേഹരാജ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. എന്നാല്‍ ട്യൂഷനു പോകാതെ മടങ്ങി വന്ന ബാലനോട് മാതാവ് കാരണം അന്വേഷിച്ചപ്പോളാണു പീഡനം സംബന്ധിച്ച വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ മാതാവ് നേമം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേമം സി.ഐ സുരേഷ്, എസ്.ഐ.ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :