പത്തു വയസ്സുകാരിയെ അമ്മ അഞ്ച് വര്‍ഷം പലര്‍ക്കായി കാഴ്ചവച്ചു
WEBDUNIA|
PTI
PTI
ഡബ്ലിനിലെ 10 വയസ്സുകാരിയോടാണ് പെറ്റമ്മയുടെ ഈ കൊടുംക്രൂരത. അമ്മയുടെ ഒത്താശയോടെ അഞ്ച് വര്‍ഷക്കാലമാണ് ഈ ബാലികയെ പല പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. മകളെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ ഈ ബാലികയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചവരും അറസ്റ്റിലായിട്ടുണ്ട്.
നാല് വയസ്സ് മുതലാണ് ബാലിക പീഡനത്തിന് ഇരയായത്. അമ്മയുടെ ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് ഇവളെ പലര്‍ക്ക് മുന്നിലും എത്തിച്ചത്.
അമ്മ തന്നെ പല വീടുകളിലും കൊണ്ടുപോയി പേടിപ്പെടുത്തുന്ന പല കാര്യങ്ങള്‍ക്കും പ്രേരിപ്പിച്ചു എന്ന് ബാലിക പൊലീസിനോട് വെളിപ്പെടുത്തി.
19നും 47നും ഇടയില്‍ പ്രായമുള്ളവരാണ് കേസില്‍ പിടിയിലായത്. ഇനിയും നിരവധി പേര്‍ പിടിയിലാകാനുണ്ട് എന്ന് പൊലീസ് അറിയിച്ചു.