യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ച യുവാവ് വിഷം കഴിച്ച നിലയില്‍

ഷൊര്‍ണൂര്‍| JOYS JOY| Last Modified ചൊവ്വ, 14 ജൂലൈ 2015 (18:28 IST)
പാലക്കാട് വാടനാംകുറിശ്ശിയില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് വിഷം കഴിച്ച നിലയില്‍. ഇവരുടെ സ്ഥാപനത്തിന് സമീപത്തുള്ള തെങ്ങിന്‍തോപ്പില്‍ നിന്നാണ് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

ഷൊര്‍ണൂരിന് സമീപം പരുത്തിപ്പാറയിലെ ഹോളോ ബ്രിക്‌സ് ഫാക്ടറിയിലെ ജോലിക്കാരിയായ വിജി എന്ന വിജയയെ (38) ഫാക്ടറിയില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. വിജയയുടെ സഹപ്രവര്‍ത്തകനായ ശ്രീജിത്ത് ആയിരുന്നു ഇവരെ വെട്ടിയത്. അതിനു ശേഷമായിരുന്നു ഇയാള്‍ വിഷം കഴിച്ചത്.

ഇയാളെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൊര്‍ണൂര്‍ കോഴിപ്പാറ സ്വദേശിയായ വിജയയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴായിരുന്നു സംഭവം. വിജയ പട്ടാമ്പിയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :