മന്ത്രിയില്‍ നിന്ന് ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു

ബെംഗളുരു:| Last Modified വെള്ളി, 10 ജൂലൈ 2015 (16:05 IST)
മന്ത്രിയില്‍ നിന്ന് ഭീഷണി ഉള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്കി. കര്‍ണാടക ടെക്‌സ്റ്റെല്‍ മന്ത്രി ബാബുറാവു ചിഞ്ചനസൂറിനെതിരെയാണ് ആരോപണവുമായി യുവതി രംഗത്തെത്തിയത്. 31 കാരിയായ അഞ്ജന ശാന്തിവീര്‍ ആണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്.

ബിസിനസില്‍ നഷ്ടം വന്നെന്നു കാട്ടി മൂന്നു വര്‍ഷം മുന്‍പ് കുടുംബ സുഹൃത്തായിരുന്നു ബാബുറാവുവിന് അഞ്ജന 11.88 കോടി രൂപ കടം
എടുത്തു നല്‍കിയെന്നും എന്നാല്‍
എന്നാല്‍ നിശ്ചിത സമയത്ത് പണം തിരിച്ചു തരാത്തതിനാല്‍ താന്‍ തന്നെ പണം അടക്കേണ്ടിവന്നതായും അഞ്ജന ആരോപിക്കുന്നു. അതിനിടെ ഇലക്ഷനില്‍ വിജയിച്ച ബാബുറാവു എംഎല്‍എ ആകുകയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു.

പിന്നീട് നിരവധി തവണം പണം ആവശ്യപ്പെട്ട് സമീപിച്ചതിനെത്തുടര്‍ന്ന് മന്ത്രി തനിക്ക് ചെക്ക് നല്‍കിയെന്നും എന്നാല്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി. പണം നിക്ഷേപിക്കുമെന്ന്
അറിയിച്ചിരുന്നെങ്കിലും മന്ത്രി അതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന്
അഞ്ജന കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് തന്റെ ചെക്ക് ബുക്ക് തട്ടിയെടുത്ത് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് മന്ത്രി മറ്റൊരു പരാതിയും നല്‍കി.

തുടര്‍ന്ന്
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ഭീഷണി ഫോണ്‍ സന്ദേശം വന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ്
സംരക്ഷണം ആവശ്യപ്പെട്ട് അഞ്ജന സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :