യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ബാലരാമപുരം| Last Modified വെള്ളി, 10 ജൂലൈ 2015 (16:49 IST)
ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് സത്യനഗര്‍ ചവിണിച്ചിവിള അരുണ്‍ ഭവനില്‍ കണ്ണന്‍ എന്ന അരുണ്‍ രാജാണ് (24) അറസ്റ്റിലായത്.

പീഡനത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്നാണു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിനു ശേഷം യുവാവ് ഒളിവിലായിരുന്നു.

നേമം സി.ഐ അജയകുമാര്‍, എ.എസ്.ഐ. സുരേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :