പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; തിങ്കളാഴ്ച കോട്ടയത്ത് സിപിഎം ഹര്‍ത്താല്‍

കോട്ടയം| Last Updated: ശനി, 11 ജൂലൈ 2015 (15:00 IST)
പൊലീസ് മര്‍ദനത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്‌ക്കൽ സിബി (40)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന സിബി മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല.ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോട്ടയത്ത് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പൊതുസ്ഥലത്തു മദ്യപിച്ചുവെന്ന പേരിലാണ് മരങ്ങാട്ടുപിള്ളി പോലീസ് സിബിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ സ്‌റ്റേഷനില്‍ എത്തിച്ചത്‌. എന്നാല്‍ പിറ്റേ ദിവസം സിബിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ സിബിയെ
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മരങ്ങാട്ടുപള്ളി എസ്ഐ കെഎ ജോർജു‍കുട്ടിയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജിയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :