അനുബന്ധ വാര്‍ത്തകള്‍
- മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്കാന് കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവ്
- ഒന്പതുവര്ഷം മുന്‍പ് അടഞ്ഞ വാതില്‍ വീണ്ടും തുറക്കുന്നു; ടിപി ചന്ദ്രശേഖരന്റെ ഫേണ്‍ നമ്പര്‍ ഔദ്യോഗിക നമ്പരാക്കി കെകെ രമ
- യൂറോ കപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ
- എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ല
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
മിണ്ടാപ്രാണിയോട് കൊടുംക്രൂരത: തിരുവനന്തപുരത്ത് നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു
തിരുവനന്തപുരത്ത് നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു. അടിമലത്തുറയില്‍ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തിലെ വളര്‍ത്തുനായയെയാണ് മൂന്ന് യുവാക്കളുടെ സംഘം ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ചൂണ്ടയില്‍ കൊളുത്തി കെട്ടിത്തൂക്കിയ ശേഷം മരത്തടി കൊണ്ടാണ് അടിച്ചു കൊന്നത്.
എട്ടുവയസുള്ള നായയെ ഉടമ കാണാതെ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ബോട്ടിന്റെ തണലില്‍ നായ ഉറങ്ങിയതിനാണ് ഇങ്ങനെ ക്രൂരത കാട്ടിയത്. അക്രമികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.