1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Protest against CM Pinarayi Vijayan in Plane

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ വ്യാപക വിമര്‍ശനം

Protest against CM Pinarayi Vijayan in Plane മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ വ്യാപക വിമര്‍ശനം
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയില്‍ മുഖ്യമന്ത്രി
പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ വ്യാപക വിമര്‍ശനം. ഇന്‍ഡിഗോ എയര്‍ലൈനിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തി. ഇന്‍ഡിഗോ വിമാനത്തിലെ യാത്ര സുരക്ഷിതമല്ലെന്നും കേരള മുഖ്യമന്ത്രിക്കെതിരെ ആക്രമണത്തിനു സാധ്യതയുണ്ടായെന്നും അത് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ഇന്‍ഡിഗോയുടെ ട്വിറ്റര്‍ പേജില്‍ നിരവധി പേര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. 
 
അടുത്ത ലേഖനം
യുകെയില്‍ മങ്കിപോക്‌സ് വര്‍ധിക്കുന്നു; രോഗബാധിതരില്‍ അധികം പേരും ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗികള്‍