1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yellow Alert in Kerala Weather Updates October 21

മഴയിൽ കുതിർന്ന് തെക്കൻ ജില്ലകൾ; ഇന്ന് പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്

Kerala Weather, Yellow Alert, Rain Alert Kerala, Kerala Weather Alert, Rain Kerala, Yellow Alert in Kerala Weather Updates October 21
Kerala Weather - October 21

സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. തെക്കൻ ജില്ലകളിൽ രാത്രി ശക്തമായ മഴ ലഭിച്ചതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
 
യെല്ലോ അലർട്ട് 
 
സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
അടുത്ത മൂന്ന് മണിക്കൂർ 
 
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  
 
അരുവിക്കരയിൽ ജാഗ്രത 
 
അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ, അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാലും ജലനിരപ്പ് ഉയരുന്നതിനാലും അരുവിക്കര ഡാമിന്റെ 2, 3, 4, 5 എന്നീ ഷട്ടറുകൾ ഓരോന്നും 30 സെന്റിമീറ്റർ വീതം (നേരത്തെ ഉയർത്തിയ 80 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തിയിട്ടുണ്ട്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ.എസ് അറിയിച്ചു. 
 
ചക്രവാതചുഴി 
 
ചക്രവാതചുഴികളുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടിരിക്കുന്നത്. പുതിയ ന്യൂനമർദ്ദത്തിനു സാധ്യതയുണ്ട്. അതിനൊപ്പം ചക്രവാതചുഴി കേരളത്തിനു മുകളിലൂടെ അറബികടലിലേക്ക് സഞ്ചരിക്കുന്നു. 
 
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളം കയറി 
 
തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ ഇടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ചാത്തന്നൂരിൽ സർവീസ് റോഡിൽ വെള്ളം കയറി കാർ പകുതിയോളം മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66 ലും കരുനാഗപ്പള്ളി, കുണ്ടറ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. Also Read: ഹർമന്റെ വെടിക്കെട്ടിൽ സിംബാബ്വെ തകിടുപൊടി; പരമ്പര തൂത്തുവാരി ഇന്ത്യ
 
 
 
 
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അടിപിടി തടയുന്നതിനിടെ പോലീസിന് നേരെ ആക്രമണം; കൊലക്കേസ് പ്രതി എസ്‌ഐയെയും സിപിഒയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു