1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yellow Alert Seven Districts Today

Kerala Weather: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; തുലാവർഷം തരക്കേടില്ലാതെ പെയ്യും

Rain, Kerala Rain, Heavy Rain, Rain Alerts Kerala, Kerala Weather News, കേരള വെതർ, ശക്തമായ മഴ, വെതർ ന്യൂസ് കേരള, കേരള വെതർ ന്യൂസ്
Kerala Weather

Kerala Weather: കാലവർഷത്തിന്റെ ക്ഷീണം തീർത്ത് തുലാവർഷം തരക്കേടില്ലാത്ത മഴ നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം. 
 
യെല്ലോ അലർട്ട് 
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 
 
ചക്രവാതചുഴിയും ന്യൂനമർദ്ദപാത്തിയും
 
അറബിക്കടലിൽ ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഒന്നിലേറെ ചക്രവാതചുഴികളുടെ സ്വാധീനം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാക്കും. 
 
അടുത്ത മൂന്ന് മണിക്കൂർ 
 
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read: സതീശനെതിരെ നീങ്ങാൻ 'ഉന്നതങ്ങളിൽ' നിന്ന് പച്ചക്കൊടി; മുരളീധരന്റേത് വെറും സംശയമല്ല, വരും ദിനങ്ങൾ കഠിനം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Exclusive: സതീശനെതിരെ നീങ്ങാൻ 'ഉന്നതങ്ങളിൽ' നിന്ന് പച്ചക്കൊടി; മുരളീധരന്റേത് വെറും സംശയമല്ല, വരും ദിനങ്ങൾ കഠിനം