പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഃഖകരം: കേരള മോഡലിനോടുള്ള വഞ്ചനയെന്ന് ശശി തരൂർ

അഭിറാം മനോഹർ| Last Updated: ബുധന്‍, 27 മെയ് 2020 (13:37 IST)
സംസ്ഥാനത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികളിൽ നിന്ന് ഈടാക്കാനുള്ള തീരുമാനം ദുഖകരമാണെന്ന് എംപി.വിദേശത്ത് നിന്ന് വരുന്നവരിൽ പലരും ഉള്ള ജോലിയും നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഖകരമാണ്. കേരളാ മോഡലിലുള്ള ആരോഗ്യമാതൃകയോടുള്ള വഞ്ചനയാണിതെന്നും തരൂർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

വിദേശത്ത് നിന്നും എത്തുന്നവരെയെല്ലാം സർക്കാർ സൗജന്യമായാണ് ക്വാറന്റൈനിൽ താമസിപ്പിച്ചിരുന്നത്. എന്നാൽ ഇനിമുതൽ ക്വാറന്റൈനിന് ഫീസ് നൽകണമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.എത്രയാണ് ക്വാറന്റൈന്‍ ഫീസ് എന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ തോതില്‍ പ്രവാസികള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുണ്ടെന്നും ആ ചിലവ് കേരളത്തിന് താങ്ങാൻ സാധിക്കില്ലെന്നുമാണ് സർക്കാർ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :